കണ്ണൂർ : ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്വവല്ലറി ഉടമയെ പഞ്ഞിക്കിട്ടത് ബന്ധുക്കളായ രണ്ട് സ്ത്രീകൾ . പുരുഷന്മാർക്ക് മാത്രമല്ല ഒരു പ്രതിസന്ധി വന്നാൽ സ്ത്രീകൾക്കും അതിനെ കൈയ്യൂക്ക് കൊണ്ട് നേരിടാൻ കഴിയുമെന്ന് തെളിഴിച്ചിരിക്കുകയാണ് കണ്ണൂരിലെ സ്ത്രീകൾ . കഴിഞ്ഞ ദിവസമാണ് കണ്ണൂരിനെ അമ്പരപ്പിച്ച സംഭവങ്ങൾ അരങ്ങേറിയത് .

മുസ്ലീം ലീഗ് നേതാവും ചാരിറ്റി പ്രവർത്തകനും തലശ്ശേരി നഗരത്തിലെ പ്രമുഖ ജ്വല്ലറി ഉടമയ്ക്കുമാണ് കണ്ണൂരിലെ റിസോർട്ടിൽ വെച്ച് യുവതിയുടെ ബന്ധുക്കളിൽ നിന്നും തല്ല് കിട്ടിയത്.തുടർന്ന് ഇയാൾ റിസോർട്ടിൽ നിന്നും ഇറങ്ങി ഓടി. യുവതിയെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വിവരമറിഞ്ഞ് എത്തിയ ബന്ധുക്കളായ രണ്ട് സ്ത്രീകൾ ആണ് ഇയാളെ തല്ലിയത്.
എൻ്റെ കൂടെ വന്നാൽ കരിമണിമാല തരാം എന്നായിരുന്നു ഉടമയുടെ വാഗ്ദാനം. ചാരിറ്റിയുടെ മറവിലാണ് ഇയാൾ സ്ത്രീകളെ വശത്താക്കുന്നത് എന്നാണ് വിവരം. അതേ സമയം ഈ ജ്വവല്ലറി ഉടമയ്ക്ക് മുൻപും യുവതിയിൽ നിന്ന് തല്ല് കിട്ടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അടികിട്ടിയതിന് പിന്നാലെ ഇയാൾ ചൈനയിലേക്ക് മുങ്ങിയിരിക്കുകയാണ്. സംഭവത്തിൽ ഇരുക്കൂട്ടരും പരാതി നല്കിയിട്ടില്ലെങ്കിലും ഇതേ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Crime