മാതമംഗലം: റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു.പേരൂല്‍ പടിഞ്ഞാറേക്കരയിലെ ലീന(51) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 12 മണിക്കായിരുന്നു സംഭവം.മാത്തില്‍ ഭാഗത്തുനിന്നും മാതമംഗലത്തേക്ക് വരികയായിരുന്ന കെ.എ 70 എം 5027 നമ്പര്‍ കാറാണ് ഇടിച്ചത്.
ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുെവങ്കിലും മരിച്ചു.
ഭര്‍ത്താവ്: കെ.സി.കുഞ്ഞികൃഷ്ണന്‍.മക്കള്‍: ദില്‍ന, നവീന്‍.മരുമകന്‍: ദീപു.
ശവസംസ്‌ക്കാരം നാളെ രാവിലെ 10.30 ന്.
Accident