ഓപ്പറേഷൻ സിന്ദൂർ: അതീവ ജാഗ്രതയിൽ രാജ്യം; ഉത്തർപ്രദേശിൽ റെഡ് അലർട്ട്

ഓപ്പറേഷൻ സിന്ദൂർ: അതീവ ജാഗ്രതയിൽ രാജ്യം; ഉത്തർപ്രദേശിൽ റെഡ് അലർട്ട്
May 7, 2025 12:05 PM | By Sufaija PP

ദില്ലി : പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ യുപി പൊലീസ് സംവിധാനങ്ങളും പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകിയതായി യുപി ഡിജിപി എക്‌സിൽ അറിയിച്ചു. കനത്ത നിയന്ത്രണങ്ങളാണ് അതിർത്തി പ്രദേശങ്ങളിലുള്ളത്.

26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ മിസൈൽ അക്രമണം നടത്തി. നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഭീകര പരിശീലന കേന്ദ്രങ്ങൾ ചാരമായി. ലഷ്കറെ തൊയ്ബ,ജെയ്ഷെ മുഹമ്മദ് , ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങൾ ആണ് തകർന്നത്. പുലർച്ചെ 1.44 നായിരുന്നു കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, 'ഓപ്പറേഷൻ‌ സിന്ദൂർ' സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.

പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും പ്രത്യാക്രമണത്തിന് പിന്നാലെ സൈന്യം വിശദീകരിച്ചു. ആക്രമണം സ്ഥിരീകരിച്ച പാകിസ്ഥാൻ കൊല്ലപ്പെട്ടവർ നിരപരാധികൾ ആണെന്ന വാദവുമായി രംഗത്തെത്തി. ഏപ്രിൽ 22 ന് ആയിരുന്നു പഹൽഗാമിലെ ബൈസരൺവാലിയിൽ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 പേരെയാണ് മതം ചോദിച്ച് ഭീകര സംഘം ഉറ്റവരുടെ കണ്മുന്നിൽ വെടിവെച്ചു കൊന്നത്.

Operation sindoor

Next TV

Related Stories
സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

May 7, 2025 09:55 PM

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ...

Read More >>
സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

May 7, 2025 09:50 PM

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര...

Read More >>
കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

May 7, 2025 09:47 PM

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം...

Read More >>
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

May 7, 2025 09:16 PM

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മകാറിടിച്ചു...

Read More >>
വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

May 7, 2025 06:08 PM

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ്...

Read More >>
വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

May 7, 2025 06:05 PM

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ...

Read More >>
Top Stories

News Roundup