2024 25 വാർഷിക പദ്ധതി നിർവഹണം, നികുതി പിരിവ് സമാഹരണം, മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ, തുടങ്ങി സമസ്ത മേഖലയിലും സംസ്ഥാന/ജില്ലാ തലങ്ങളിൽ സുവർണ നേട്ടം കൈവരിക്കുന്നതിന് വിശ്രമരഹിതമായി പ്രവർത്തിക്കുകയും നഗരസഭ ഭരണസമിതിക്ക് മികച്ച പിന്തുണ നൽകുകയും 100% മുകളിൽ പദ്ധതി ചിലവുകൾ പൂർത്തീകരിക്കുകയും ചെയ്യുന്നതിന് വേണ്ടി പ്രവർത്തിച്ച നഗരസഭ സെക്രട്ടറി കെ പി സുബൈർ, നഗരസഭ എൻജിനീയർ വി വിമൽകുമാർ ഉൾപ്പെടെയുള്ള നിർവഹണ ഉദ്യോഗസ്ഥന്മാർക്കും ജീവനക്കാർക്കും നഗരസഭയുടെ സ്നേഹാദരം ചെയർ പേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ വികസന സമിതി അധ്യക്ഷ എം കെ ഷബിത സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി മുഹമ്മദ് നിസാർ,പി. റജൂലാ, നബീസ ബീവി, കെ പി ഖദീജ നഗരസഭ കൗൺസിൽമാരായ ഇ. കുഞ്ഞിരാമൻ, കൊടിയിൽ സലിം, വത്സരാജൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. നഗര കൗൺസിലർ ഗോപിനാഥൻ നന്ദി പറഞ്ഞു.
Taliparamba Municipality honored officers and employees