ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 104 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗും 3.5 കിലോ പ്ലാസ്റ്റിക് സ്ട്രോയും പിടിച്ചെടുത്തു.സിറാജുദീൻ കെ എന്നവരുടെ നടത്തിപ്പിലുള്ള പോക്കുണ്ട് കടവ് റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഗോഡൗണിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സ്‌ക്വാഡ് പിടികൂടിയത്.

നടത്തിപ്പുകാരനു 10000 രൂപ പിഴ ചുമത്തുകയും പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി. കെ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ രമ്യ ടി, ക്ലാർക്ക് പ്രസീത ടി തുടങ്ങിയവർ പങ്കെടുത്തു.
One quintal of banned single-use plastic carry bags seized