ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കണ്ണൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കണ്ണൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Apr 17, 2025 05:05 PM | By Sufaija PP

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകികേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ ഒരു കോടി എഴുപത്തിയാറായിരം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവും പഞ്ചായത്ത് മെമ്പറും ബേങ്ക് ജീവനക്കാരനുമായ യുവാവിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി.മലപ്പുറം നിലമ്പൂർ എടക്കര മുത്തേടം മരുതങ്ങാട് സ്വദേശി മദാനി ഹൗസിൽ നൗഫൽ മദാനി (31) യെയാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി കീർത്തി ബാബുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ.മനോജ് കാനായി, എ.എസ്.ഐ.സതീഷ്, ഡ്രൈവർ ദിലീപ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. ചെറുതാഴംഏഴിലോട് സ്വദേശി എഡ്വേർഡ് വിൻസെൻ്റിൽ നിന്നു മാണ് പണം തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകിഡബ്ല്യു ബി 12- എ1 എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനായ പ്രതി

2024 മെയ് 29 മുതൽ ജൂലായ് ഒന്നുവരെയുള്ള കാലയളവിൽ പലതവണകളായിവിവിധ അക്കൗണ്ടുകൾ വഴി ഒരു കോടി 76,000 രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നിലമ്പൂർ എടക്കരയിലെത്തിയപ്പോൾ എടക്കര വാർഡ് മെമ്പർ കൂടിയായ പ്രതി ജോലിക്കിടെ എടക്കരഅർബൻ ബേങ്കിൽ നിന്നും പിൻ വാതിലിലൂടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കുറ്റിക്കാട് വെച്ച് പോലീസ് പിന്തുടർന്നു പിടികൂടി. 

Online trading fraud

Next TV

Related Stories
വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക് പരിക്ക്

Apr 19, 2025 11:07 AM

വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക് പരിക്ക്

വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക്...

Read More >>
കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Apr 19, 2025 09:21 AM

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15...

Read More >>
ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

Apr 18, 2025 07:21 PM

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍...

Read More >>
ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം

Apr 18, 2025 07:16 PM

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12...

Read More >>
ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175 കോടി

Apr 18, 2025 07:14 PM

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175 കോടി

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175...

Read More >>
കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

Apr 18, 2025 07:10 PM

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന്...

Read More >>
Top Stories