കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം ശ്രദ്ധേയമായി

കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം ശ്രദ്ധേയമായി
Apr 18, 2025 07:03 PM | By Sufaija PP

അകലാപുഴ (വടകര): മുപ്പത്തി രണ്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിൽ കഴുത്തിന് താഴെ ശരീരഭാഗം മുഴുവനും തളർന്ന് പോയിട്ടും സ്വന്തം ഇഛാശക്തിയും മനോധൈര്യവും കൊണ്ട് സമൂഹത്തിന് തന്നെ പ്രചോചദനമാകുന്ന രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്ന കാട്ടുകണ്ടി കുഞ്ഞബ്ദുള്ള സാഹിബിൻ്റെയും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും കൂടെ ഒരു പകൽ ചെലവഴിച്ച് പി ടി എച്ച് കൊളച്ചേരി മേഖല വളണ്ടിയർമാർ അനുഗ്രഹീതരായി.

വടകര അകലാപ്പുഴ ഹൗസിങ്ങ് ബോട്ട് റിസോട്ടിൽ സംഘടിപ്പിച്ച വളണ്ടിയർ സംഗമത്തിൽ കാട്ടുകണ്ടി കുഞ്ഞബ്ദുള്ളയുടെ സ്വന്തം അനുഭവത്തിൽ നിന്നും കോറിയിട്ട വചനങ്ങൾ ഏറെ കൗതുകം സൃഷ്ടിക്കുന്നതായിരുന്നു. അപകടത്തിന് മുമ്പും ശേഷവും അദ്ദേഹത്തിൻ്റെ നിഴലായി അദ്ദേഹത്തോടൊപ്പുള്ള ഭാര്യ റുഖിയയുടെ അനുഭവ സാക്ഷ്യം ഏറെ പ്രചോദനം നൽകുന്നതായിരുന്നു. ഭർത്താവിൻ്റെ പരിചരണം ഏറ്റെടുത്തതിനോടൊപ്പം മക്കളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഒരു മുടക്കവും വരുത്താതെ അവരെ ഉയർന്ന നിലയിലെത്തിക്കുന്നതിന് അവർ സഹിച്ച ത്യാഗം ആരേയും വിസ്മയിപ്പിക്കുന്നതാണ്.

അവശതകൾക്കിടയിലും കുറിപ്പുകളെഴുതുന്നതിലും കുറിപ്പുകൾ പുസ്തമാക്കി പ്രസിദ്ധീകരിക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന അദ്ദേഹത്തിൻ്റെ

" പ്രത്യാശയുടെ അത്ഭുത ഗോപുരം " എന്ന പുസ്തകം മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളിലായി അഞ്ച് പതിപ്പുകൾ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

സംഗമം പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിലിന്റെ അധ്യക്ഷതയിൽ പി ടി എച്ച് സ്റ്റേറ്റ് ഫംഗ്ഷണൽ ഓഫീസർ ഡോ: എം എ അമീറലി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേറ്റർ റാഫി എളേറ്റിൽ സദസ്സുമായി സംവദിച്ചു. കാട്ടുകണ്ടി ഹംസയുടെ മായാജാല വിദ്യകൾ സദസ്സിന് വിസ്മയക്കാഴ്ചയായി. അകലാപുഴ മലബാർ റോയൽ ക്രൂയിസ് എം ഡി അബ്ദുൽ മജീദ് സംസാരിച്ചു. പി ഉമ്മർ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

പി ടി എച്ച് സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും, മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു

Kolacherry region PTH volunteers meet

Next TV

Related Stories
ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Apr 19, 2025 03:24 PM

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ...

Read More >>
കണ്ണൂർ സ‍ർവകലാശാല ചോദ്യപേപ്പർ ചോർച്ച: ആരോപണം നിഷേധിച്ച് കോളേജ്; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല

Apr 19, 2025 02:42 PM

കണ്ണൂർ സ‍ർവകലാശാല ചോദ്യപേപ്പർ ചോർച്ച: ആരോപണം നിഷേധിച്ച് കോളേജ്; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല

കണ്ണൂർ സ‍ർവകലാശാല ചോദ്യപേപ്പർ ചോർച്ച: ആരോപണം നിഷേധിച്ച് കോളേജ്; ബിസിഎ പരീക്ഷ പൂർണമായി റദ്ദാക്കില്ല...

Read More >>
ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം, ഉത്തരങ്ങളിലാകെ സംശയങ്ങൾ; മെഡിക്കൽ പരിശോധന നടത്താനുള്ള സാധ്യത തേടി പൊലീസ്

Apr 19, 2025 02:31 PM

ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം, ഉത്തരങ്ങളിലാകെ സംശയങ്ങൾ; മെഡിക്കൽ പരിശോധന നടത്താനുള്ള സാധ്യത തേടി പൊലീസ്

ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം, ഉത്തരങ്ങളിലാകെ സംശയങ്ങൾ; മെഡിക്കൽ പരിശോധന നടത്താനുള്ള സാധ്യത തേടി...

Read More >>
ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

Apr 19, 2025 02:22 PM

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച്...

Read More >>
വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക് പരിക്ക്

Apr 19, 2025 11:07 AM

വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക് പരിക്ക്

വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക്...

Read More >>
കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Apr 19, 2025 09:21 AM

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15...

Read More >>
Top Stories