മയ്യിൽ: കുരുമുളക് സ്പ്രേ അടിച്ച് മരവടി കൊണ്ട് തലക്കടിച്ച് മധ്യവയസ്കനെ കൊല്ലാൻ ശ്രമം രണ്ടു പേർക്കെതിരെ കേസ്. നാറാത്ത് കോട്ടഞ്ചേരി സ്വദേശി പി. ആർ. രാജീവനെ (54) യാണ് ആണ് ആ ക്രമിച്ചത്. പരാതിയിൽ നാറാത്ത് ഓണപ്പറമ്പിലെ ഷാലു, ജിതിൻ എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു.

ഇന്നലെ രാത്രി 12.30 മണിക്കാണ് പരാതിക്കാ സ്പദമായ സംഭവം. (കണ്ണാടിപറമ്പ ഓൺലൈൻ). നാറാത്ത് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം റോഡിൽ തടഞ്ഞു നിർത്തി പ്രതികൾ പരാതിക്കാരൻ്റെയും സുഹൃത്തുക്കളുടെയും നേർക്ക് കുരുമുളക് സ്പ്രേ അടിക്കുകയും ഒന്നാം പ്രതിമര വടികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാൾ കണ്ണൂർ ഏ.കെ ജി ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ പ്രതികൾക്കെതിരെ മയ്യിൽ പോലീസ് നരഹത്യക്ക് കേസെടുത്തു.
Case filed against two for attempting to kill middle-aged man