---
title: "വീണ്ടും റെക്കോർഡിട്ട് സ്വർണവില"
english_title: "gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/284006/gold-rate"
published_at: "2025-04-17T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6800bb45c93c2_gold.jpg"
keywords: []
---

# വീണ്ടും റെക്കോർഡിട്ട് സ്വർണവില

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് സ്വർണത്തിൻ്റെ വില സർവകാല റെക്കോർഡിൽ. 840 രൂപയാണ് ഇന്ന് പവന് വർധിച്ചത്.ഇതോടെ സ്വർണ വില ആദ്യമായി 71,000 കടന്നു. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 71,360 രൂപയാണ്.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് സ്വർണത്തിൻ്റെ വില സർവകാല റെക്കോർഡിൽ. 840 രൂപയാണ് ഇന്ന് പവന് വർധിച്ചത്.ഇതോടെ സ്വർണ വില ആദ്യമായി 71,000 കടന്നു. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 71,360 രൂപയാണ്.

രണ്ട് ദിവസം കൊണ്ട് 1,600 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8,920 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ വില 7350 രൂപയാണ്.വെള്ളിയുടെ വിലയിലും വർധനവ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 108 രൂപയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/284006/gold-rate)