അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാട്ടേഴ്‌സിനു 25000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാട്ടേഴ്‌സിനു 25000 രൂപ പിഴ ചുമത്തി
Apr 16, 2025 04:48 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കെ. കണ്ണപുരത്തു സ്ഥിതി ചെയ്യുന്ന അണ്ണൻ കോളനി എന്ന പേരിൽ അറിയപ്പെടുന്ന ക്വാട്ടേഴ്‌സിനു 25000 രൂപ പിഴ ചുമത്തി.

റയിൽവേ ട്രാക്കിനോട് ചേർന്ന പ്രദേശത്ത് ക്വാട്ടേഴ്‌സിൽ നിന്നുള്ള പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ളവ കൂട്ടിയിട്ട് തത്സമയം കത്തിക്കുന്നതായി കണ്ടെത്തി.കൂടാതെ ക്വാട്ടേഴ്‌സിന്റെ കുളിമുറിയിൽ നിന്നുള്ള മലിന ജലം സമീപത്ത് സ്ഥിതി ചെയ്യുന്ന ഡ്രൈനേജിലേക്ക് ഒഴുക്കി വിടുന്നതായും പരിശോധനയിൽ കണ്ടു. ക്വാട്ടേഴ്‌സിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന കിണറിൽ മദ്യക്കുപ്പികൾ തള്ളിയിരിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ക്വാട്ടേഴ്‌സ് പരിസരങ്ങളിൽ പലയിടങ്ങളിലായി ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ അലക്ഷ്യമായി കൂട്ടി ഇട്ടിരിക്കുന്നതും സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി.

ക്വാട്ടേഴ്‌സിനു ജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം ഇല്ല എന്നും സ്‌ക്വാഡിന് ബോധ്യപ്പെട്ടു. ക്വാട്ടേഴ്‌സിനു 25000 രൂപ പിഴ ചുമത്തുകയും ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശം ക്വാട്ടേഴ്‌സ് നടത്തിപ്പുകാരന് നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ ഷെ രീക്കുൾ അൻസാർ, അലൻ ബേബി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ആകാശ് എം. ആർ തുടങ്ങിയവർ പങ്കെടുത്തു.

Quarters fined Rs. 25,000

Next TV

Related Stories
ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

Apr 18, 2025 07:21 PM

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍...

Read More >>
ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം

Apr 18, 2025 07:16 PM

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12...

Read More >>
ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175 കോടി

Apr 18, 2025 07:14 PM

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175 കോടി

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175...

Read More >>
കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

Apr 18, 2025 07:10 PM

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന്...

Read More >>
വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി പിടിയിൽ

Apr 18, 2025 07:08 PM

വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി പിടിയിൽ

വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി...

Read More >>
കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം ശ്രദ്ധേയമായി

Apr 18, 2025 07:03 PM

കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം ശ്രദ്ധേയമായി

കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം...

Read More >>
Top Stories