കോഴിക്കോട് വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ് നേതൃത്വത്തിൽ കോഴിക്കോട് ഇന്ന് വൈകീട്ട് 3ന് മഹാറാലി സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. വഖഫ് നിയമ ഭേദഗതി നിയമത്തിനെതിരെ ലീഗ് സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.

റാലിയുടെ ഭാഗമായുള്ള പൊതുസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പഞ്ചാബ് പിസിസി പ്രസിഡന്റും ലോക്‌സഭാംഗവുമായ അമരീന്ദര്‍ സിംഗ് രാജാ വാറിങ് മുഖ്യാതിഥിയായി പങ്കെടുക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായി വാദിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമരീന്ദര്‍ സിംഗ് രാജാ വാറിങിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
മുസ്‌ലിം ലീഗ് ദേശീയ അദ്ധ്യക്ഷന്‍ പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും.
ഗതാഗത നിയന്ത്രണം
- കോഴിക്കോട് ബീച്ചിലെ ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിലും പരിസരങ്ങളിലും ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
- പരിപാടി നടക്കുന്ന ബീച്ചിലും പരിസരങ്ങളിലും പാർക്കിംഗ് ക്രമപെടുത്തി. പരിപാടിയുമായി ബന്ധപ്പെട്ട വാഹനങ്ങൾ അതാതു സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുക
- പോലീസ് സന്നദ്ധ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക.
- ഉച്ചക്ക് 3:00 PM ന് ശേഷം അടിയന്തര പ്രാധാന്യം ഇല്ലാത്ത കാര്യങ്ങൾക്ക് നഗരത്തിലേക്ക് പ്രേവേശിക്കാതിരിക്കുക.
- നഗരത്തിലും പരിസരങ്ങളിലും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക
- ട്രാഫിക്ക് ഉണ്ടാവുമ്പോൾ പാലിക്കുക.
Muslim League rally in Kozhikode today