പാപ്പിനിശ്ശേരി: ബസിൽ കടത്തുകയായിരുന്ന 5.5 കിലോഗ്രാം കഞ്ചാവുമായി 2 പേരെ പൊലീസ് പിടികൂടി. യുപി സ്വദേശികളായ സുഷിർകുമാർ ഗിരി (36). റാംരത്തൻ സാഹ്നി (40) എന്നിവരെ വളപട്ടണം പൊലീസ് അറസ്‌റ്റ് ചെയ്‌തു. പാപ്പിനിശ്ശേരി ചുങ്കത്തിന് സമീപം ഹാപ്പിനെസ് പാർക്കിന് സമീപം ഇന്നലെ രാത്രി 9ന് പാപ്പിനിശ്ശേരിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.

തളിപ്പറമ്പിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് പൊലീസിൻ്റെ വലയിലാകുന്നത് പ്രത്യേകം പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവ് ഇവരുടെ കൈയിൽ നിന്നും പിടിച്ചെടുത്തു വളപട്ടണം എസ്എച്ച്‌ഒ ബി.കാർത്തിക്, ഇൻസ്പെക്‌ടർ ടി.പി.സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.
cannabis