ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

 ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
Apr 11, 2025 09:59 PM | By Sufaija PP

തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളില്‍ (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളില്‍ ചര്‍മ്മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ചിക്കന്‍ഗുനിയയുടെ രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുന്‍പ് ചിക്കന്‍ഗുനിയ വന്നിട്ടുള്ളവര്‍ക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതല്‍ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. യൂണിയന്‍ ദ്വീപുകളില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളില്‍ തന്നെ കിടക്കുന്ന കാര്യം ശ്രദ്ധിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

· വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.

· കൊതുകുകള്‍ മുട്ടയിടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. (ഉദാഹരണത്തിന്: വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍ എന്നിവ നീക്കം ചെയ്യുക).

· വീട്ടിലെ ജല സംഭരണികള്‍ അടച്ചു വെക്കുക.

· കൊതുക് കടിയില്‍ നിന്ന് രക്ഷ നേടാന്‍ കൊതുക് വലകള്‍, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക.

· ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക.

· പകല്‍ സമയത്തും കൊതുകുകള്‍ കടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.

· എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

· തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക.

· ചിക്കന്‍ഗുനിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക.

· ചിക്കന്‍ഗുനിയയെ പ്രതിരോധിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണ്. പൊതുജനങ്ങളുടെ സഹകരണത്തോടെ ഈ രോഗത്തെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കും.

Chikungunya outbreak

Next TV

Related Stories
ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

Apr 18, 2025 07:21 PM

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍...

Read More >>
ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം

Apr 18, 2025 07:16 PM

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12...

Read More >>
ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175 കോടി

Apr 18, 2025 07:14 PM

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175 കോടി

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ നിന്ന് മാത്രം നഷ്ടമായത് 175...

Read More >>
കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

Apr 18, 2025 07:10 PM

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന്...

Read More >>
വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി പിടിയിൽ

Apr 18, 2025 07:08 PM

വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി പിടിയിൽ

വീട്ടിൽ അതിക്രമിച്ച് കയറി കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വെട്ടിയ പ്രതി...

Read More >>
കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം ശ്രദ്ധേയമായി

Apr 18, 2025 07:03 PM

കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം ശ്രദ്ധേയമായി

കൊളച്ചേരി മേഖല പി ടി എച്ച് വളണ്ടിയേഴ്സ് സംഗമം...

Read More >>
Top Stories