കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ലളിതമാക്കാനും കാല താമസം ഒഴിവാക്കാനും വേണ്ടി നടപ്പാക്കിയ കെ സ്മാര്‍ട്ട് പദ്ധതി സജ്ജം. നേരത്തെ നഗര സഭകളില്‍ നടപ്പാക്കിയ കെ സ്മാര്‍ട്ട് സേവനം ഏപ്രില്‍ 10 മുതല്‍ പഞ്ചായത്തുകളിലും ലഭ്യമായിത്തുടങ്ങി. വീഡിയോ കെവൈസി സൗകര്യം ഉപയോഗപ്പെടുത്തി കൊണ്ട് പഞ്ചായത്തുകളില്‍ ആദ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തെ ദമ്പതിമാരായി മാറിയിരിക്കുകയാണ് പിണറായി സ്വദേശിയായ വൈഷ്ണവും കല്യാശ്ശേരി സ്വദേശിയായ അശ്വതിയും. ഏപ്രില്‍ 6ന് ആയിരുന്നു ഇവരുടെ വിവാഹം. ഓണ്‍ലൈനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് വ്യാഴാഴ്ച നടന്ന കെ സ്മാർട്ട് ഉദ്ഘാടന ചടങ്ങില്‍ നവദമ്പതിമാര്‍ക്ക് മന്ത്രി കൈമാറി.

രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാക്കിയ കേരളത്തില്‍ നഗരങ്ങളില്‍ 21344 ഈ ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്തിയെന്ന് നേരത്തെ മന്ത്രി എം ബി രാജേഷ് അറിയിച്ചിരുന്നു. 2024 ജനുവരി മുതല്‍ ഈ മാര്‍ച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്‌ട്രേഷനുകളില്‍ മൂന്നിലൊന്നും ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ചതായും കണക്കുകൾ പറയുന്നു.
ksmart