---
title: "മാസപ്പടി കേസിന് പിന്നില്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ല: എംവി ഗോവിന്ദന്‍"
english_title: "M V GOvindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/282878/m-v-govindan"
published_at: "2025-04-11T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f94034cf895_Untitled-2-web.jpg"
keywords: []
---

# മാസപ്പടി കേസിന് പിന്നില്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ല: എംവി ഗോവിന്ദന്‍

> **Lead Summary:** **തിരുവനന്തപുരം:** മാസപ്പടി കേസിന് പിന്നില്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ലെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ. നടക്കുന്നത് മുഖ്യമന്ത്രിക്കെതിരായി ഈ കേസിനെ രൂപപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും ബിജെപിയും നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസ്. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടുമാത്രമാണ് വീണയെ വേട്ടയാടുന്നത്.

## Article Content

**തിരുവനന്തപുരം:** മാസപ്പടി കേസിന് പിന്നില്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ലെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ. നടക്കുന്നത് മുഖ്യമന്ത്രിക്കെതിരായി ഈ കേസിനെ രൂപപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും ബിജെപിയും നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസ്. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടുമാത്രമാണ് വീണയെ വേട്ടയാടുന്നത്.

സ്വര്‍ണക്കടത്തുപോലെ ഈ കേസും ആവിയായി പോകുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. എല്ലാ ഇടപാടുകളും സുതാര്യമായിരുന്നു ഇനി കമ്പനി ആക്ടിലെ വ്യവസ്ഥയില്‍ എന്തെങ്കിലും ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയെന്നതാണ് എസ്എഫ്‌ഐഒയുടെ ചുമതല. കോടതിയുടെ മുന്‍പില്‍ നില്‍ക്കുന്ന പ്രശ്‌നത്തില്‍ ഇത്ര ധൃതി പിടിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ ഗൂഢാലോചനയെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/282878/m-v-govindan)