ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഇരിക്കൂർ മാർക്കറ്റിനു സമീപം അബ്ദുൾ റഷീദ് എന്നവരുടെ ഉടമസ്ഥതയിലുള്ള നജ്ഫാന ക്വാട്ടേഴ്‌സിനു 10000 രൂപ പിഴ ചുമത്തി.

ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ ക്വാട്ടേഴ്‌സിനു സമീപം വലിച്ചെറിഞ്ഞതായും കൂട്ടി ഇട്ടതായും ക്വാട്ടേഴ്‌സിലെ മലിന ജല ടാങ്ക് ഓവർ ഫ്ലോ ചെയ്തു മലിന ജലം തുറസായി കെട്ടി കിടക്കുന്നതായും പരിശോധന വേളയിൽ കണ്ടെത്തി. കൂടാതെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ക്വാട്ടേഴ്‌സിനു പുറക് വശത്ത് കൂട്ടി ഇട്ട് കത്തിച്ചു വരുന്നതായും ശ്രദ്ധയിൽ പെട്ടു. ക്വാട്ടേഴ്‌സിൽ ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവം കണ്ടെത്തി.
ക്വാട്ടേഴ്‌സിനു 10000 രൂപ പിഴ ചുമത്തുകയും ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിച്ചു ഹരിത കർമ സേനയ്ക്ക് കൈമാറാനും മലിന ജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഉടമയ്ക്ക് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി. കെ,ഇരിക്കൂർ ഗ്രാമപഞ്ചായത്ത് വി. ഇ. ഒ സിനൂപ് സി. വി, ക്ലാർക്ക് അനുമോൾ തുടങ്ങിയവർ പങ്കെടുത്തു.
District Enforcement Squad inspections