---
title: "വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി"
english_title: "Waqf Act comes into force"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/282189/waqf-act-comes-into-force"
published_at: "2025-04-08T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

> **Lead Summary:** **ഡൽഹി:** വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം. വഖഫ് ഭേദഗതി നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി.

## Article Content

**ഡൽഹി:** വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം. വഖഫ് ഭേദഗതി നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി.

അതിനിടെ വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ തടസ ഹര്‍ജി ഫയൽ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിടരുതെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് സുപ്രീംകോടതി പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/282189/waqf-act-comes-into-force)