ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 3 കേസുകളിലായി 14000 രൂപ പിഴ ചുമത്തി. പറവൂരിൽ പ്രവർത്തിച്ചു വരുന്ന സി. പി സ്റ്റോർ പറവൂർ ക്ഷീരോത്പാദക സഹകരണ സംഘം, കെ വേണുഗോപാലൻ എന്നവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം തുടങ്ങിയവയ്ക്ക് ആണ് സ്‌ക്വാഡ് പിഴ ചുമത്തിയത്.

സി. പി സ്റ്റോറിൽ നിന്നുള്ള മാലിന്യങ്ങൾ പൊതു റോഡിനു സമീപം കൂട്ടി ഇട്ട് കത്തിച്ചതിനും മാലിന്യങ്ങൾ പരിസരപ്രദേശത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും സ്‌ക്വാഡ് 3000 രൂപ പിഴ ചുമത്തി. സി പി സ്റ്റോർ പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിന്റെ പുറക് വശത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കാലങ്ങളായി കൂട്ടിയിട്ടത്തിന് കെട്ടിട ഉടമയയായ കെ വേണുഗോപാലന് സ്‌ക്വാഡ് 3000 രൂപയും പിഴയിട്ടു. മാലിന്യങ്ങൾ സംഭവ സ്ഥലത്ത് നിന്ന് എടുത്തു മാറ്റി വേർതിരിച്ചു ഹരിത കർമ്മ സേനയ്ക്ക് കൈമാറാനും നിർദേശം നൽകി.
പറവൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കെട്ടിടത്തിനു മുൻപിൽ നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടി ഇട്ടതിനും കത്തിച്ചതിനും സ്ഥാപനത്തിന്റെ മലിന ജല ടാങ്ക് ഓവർ ഫ്ലോ ചെയ്ത് മലിന ജലം പ്രദേശത്ത് കെട്ടി കിടക്കുന്നതിനും പ്രദേശത്ത് ദുർഗന്ധം പരത്തുന്നതിനും സ്‌ക്വാഡ് 8000 രൂപ പിഴ ചുമത്തി.
മലിന ജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം എന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറണമെന്നും സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി വി വി തുടങ്ങിയവർ പങ്കെടുത്തു.
District Enforcement Squad imposes fine