---
title: "കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുകളുമായി പിടിയിലായി"
english_title: "Arrested with chocolates laced with cannabis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/283765/arrested-with-chocolates-laced-with-cannabis"
published_at: "2025-04-16T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff714e8b08b_Untitled-2-web.jpg"
keywords: []
---

# കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുകളുമായി പിടിയിലായി

> **Lead Summary:** **കോഴിക്കോട്: **കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുകളുമായി ഡല്‍ഹി സ്വദേശി നാദാപുരം എക്‌സൈസിന്റെ പിടിയിലായി.ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ സീലംപൂര്‍ താലൂക്കില്‍ മൊഅനീസ് അജം ആണ് പിടിയിലായത്. കുറ്റ്യാടി-തൊട്ടില്‍ പാലം റോഡിലെ സ്റ്റേഷനറിക്കടയില്‍ വെച്ചാണ് കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റുമായി പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവ് മിഠായി 348 ഗ്രാം തൂക്കം ഉണ്ട്.

## Article Content

**കോഴിക്കോട്: **കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുകളുമായി ഡല്‍ഹി സ്വദേശി നാദാപുരം എക്‌സൈസിന്റെ പിടിയിലായി.ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ സീലംപൂര്‍ താലൂക്കില്‍ മൊഅനീസ് അജം ആണ് പിടിയിലായത്. കുറ്റ്യാടി-തൊട്ടില്‍ പാലം റോഡിലെ സ്റ്റേഷനറിക്കടയില്‍ വെച്ചാണ് കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റുമായി പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവ് മിഠായി 348 ഗ്രാം തൂക്കം ഉണ്ട്.

പരിശോധനക്ക് നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ ഇന്‍സ്പെക്ടര്‍ അനിമോന്‍ ആന്റണി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/283765/arrested-with-chocolates-laced-with-cannabis)