കണ്ണൂർ : മാരക ലഹരിമരുന്നായ എംഡി എം എ യുമായി രണ്ടു പേരെ പോലീസ് പിടികൂടി.ചെറുകുന്ന് കണ്ണപുരം സ്വദേശി എ.അൻഷാദ് (37), കോഴിക്കോട് പേരാമ്പ്ര എരവട്ടൂർ സ്വദേശി ചിരുതകുന്നുമ്മൽ ഹൗസിൽ മുഹമ്മദ് ജിഷാദ്(26) എന്നിവരെയാണ് ടൗൺ എസ്.ഐ.കെ.അനുരൂപും സംഘവും പിടികൂടിയത്. ഇന്ന് പുലർച്ചെ എസ്.എൻ. പാർക്കിന് സമീപത്ത് വെച്ചാണ്. 67 ഗ്രാം എംഡി എം എ യുമായി യുവാക്കൾ പോലീസ് പിടിയിലായത്.
rrested with the deadly drug MDMA