കണ്ണൂർ: ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി റമളാൻ കാരുണ്യ സംഗമത്തിന്റെ ഭാഗമായി ഒരുക്കിയ '100 ഉമ്മമാർക്ക് സ്നേഹാദരം' വൈകാരിക മുഹൂർത്തങ്ങളുടെ സംഗമ വേദിയായി. സാമൂഹ്യ-രാഷ്ട്രീയ-ജനസേവന രംഗത്ത് പല കാലങ്ങളിൽ നിറഞ്ഞുനിന്നർ കെഎംസിസി ഒരുക്കിയ ആദരവ് ഏറ്റുവാങ്ങാനെത്തിയത് ഗൃഹാതുരമായ ഓർമകളുമായി. രോഗത്താലോ വാർധക്യസഹജമായ പ്രശ്നങ്ങളാലോ വിശ്രമ ജീവിതം നയിക്കുന്നവരായിരുന്നു ഏറെയും. സിഎച്ച് സെന്ററുകൾ കേന്ദ്രീകരിച്ചും മറ്റും മയ്യിത്ത് പരിപാലന രംഗത്ത് പ്രവർത്തിക്കുന്നവരും ജീവകാരുണ്യ-പാലിയേറ്റിവ് രംഗങ്ങളിൽ സമർപ്പിതരായവരും സ്നേഹാദരം ഏറ്റുവാങ്ങി. മുസ്‌ലിം ലീഗ് നേതാവ് വി കുട്ട്യാലി സാഹിബിന്റെ ഭാര്യയും ആദ്യകാല ജനപ്രതിനിധിയുമായ ഇരിക്കൂറിലെ കെ ടി മറിയുമ്മക്ക് ഉപഹാരം നൽകി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ കാരുണ്യ സംഗമം ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു.

ലോകത്താകമാനം മലയാളികൾ എത്തിപ്പെട്ട ദേശങ്ങളിലെല്ലാം സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മഹത്തായ പ്രസ്ഥനമാണ് കെഎംസിസിയെന്നും ജാതി-മത പരിഗണനകളോ പ്രാദേശിക ചിന്തകളോ ഇല്ലാതെ സാധാരണക്കാർക്ക് വേണ്ടി സേവനനിരതമായ പ്രസ്ഥാനമാണിതെന്നും എം എൽ എ പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. പതിനായിരം രൂപയും ഫലകവുമടങ്ങുന്നതായിരുന്നു ആദരം. ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി റഹ്‌ദാദ് മൂഴിക്കര സ്വാഗതം ആശംസിച്ചു.
എം എൽ എ ക്കുള്ള ഉപഹാരം ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ ടി സഹദുള്ള സമ്മാനിച്ചു. ജില്ലാ മുസ്‌ലിം ലീഗ് ട്രഷർ മഹമൂദ് കാട്ടൂർ, വനിതാ ലീഗ് സ്റ്റേറ്റ് സെക്രട്ടറി പി സാജിത ടീച്ചർ, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് സി സീനത്ത്, റോഷ്‌നി ഖാലിദ്, ജില്ലാ ലീഗ് ഭാരവാഹികളായ അഡ്വ. കെ എ ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, എം പി മുഹമ്മദലി, കെ പി താഹിർ, വി പി വമ്പൻ, സി കെ മുഹമ്മദ്, എൻ കെ റഫീഖ് മാസ്റ്റർ, ഇബ്രാഹിം മുണ്ടേരി, ബി കെ അഹമ്മദ്, ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ്, ഹരിത ജില്ലാ പ്രസിഡണ്ട് ടി പി ഫർഹാന, മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ, വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷമീമ, തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ, ജില്ലാ കെഎംസിസി കോർഡിനേറ്റർ കെ ടി ഹാഷിം ഹാജി, കെ വി ഇസ്മായിൽ, നസീർ പാനൂർ, ഹാഷിം നീർവേലി, നസീർ പുറത്തീൽ സംസാരിച്ചു.
dubai kannur kmcc