തളിപ്പറമ്പ്: മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടത്തിന് 2.3 കോടിയുടെ ഭരണാനുമതിയായി.

നിലവിലുള്ള കെട്ടിടത്തിന് ചേർന്നാണ് നാലു നിലകളിലായി പുതിയ കെട്ടിടം നിർമിക്കുക. പുതിയ കെട്ടിടത്തിൽ ക്ലാസ് മുറികൾക്ക് പുറമെ ലിഫ്റ്റ് സൗകര്യം, സെമിനാർ ഹാൾ എന്നിവയുമുണ്ടാകും.
സ്കൂളിൽ നിലവിൽ 4.7 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിന് പുറമെയാണിത്. ഹയർ സെക്കൻഡറി ബ്ലോക്ക് കെട്ടിടം, ലാബ് പുതിയ പ്രവേശനകവാടം, ഓപ്പൺ ഓഡിറ്റോറിയം എന്നിവയാണ് ഇതിൽ നിർമിക്കുന്നത്.
new building for the high school section at Morazha Govt. Higher Secondary School