മതസൗഹാർദ സന്ദേശം വിളിച്ചോതി പഴയങ്ങാടി മസ്ജിദുൽ യൂമ്ന ജമാഅത്ത് കമ്മറ്റി സംഘടിപ്പിച്ച മാനവികത - ഇഫ്താർ സംഗമം ശ്രദ്ദേയമായി. തൊട്ടടുത്ത താരാപുരം ശ്രീ ദുർഗാംബിക ക്ഷേത്രത്തിലെ ക്ഷേത്ര ഭാരവാഹികൾ അടക്കം പങ്കെടുത്ത സംഗമവും, സമൂഹ നോമ്പുതുറയും ശ്രദ്ദേയമായി. ഖത്തീബ് മുഹമ്മദ് അസ്ഹരി ഉദ്ഘാടനം ചെയ്തു.

ജമാഅത്ത് കമ്മറ്റി സെക്രട്ടറി ഷാഹുൽഹമീദ് ഹാജി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ഷാദുലി ഹാജി അധ്യക്ഷനായി . മാടായി പള്ളി ഖത്തീബ് സൈഫുദീൻ, മാടായി പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായികാരൻ പഴയങ്ങാടി എസ് ഐ സുഹൈൽ, താരാപുരം ശ്രീ ദുർഗാബിക ക്ഷേത്രം പ്രസിഡണ്ട് എൻവി ഗോപാലൻ, പി പിബാനർജിബാബു, പഞ്ചായത്ത് അംഗങ്ങളായ എംപി കുഞ്ഞിക്കാദിരി, കെ വി റിയാസ് ഹുസൈൻ ഹാജി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ട്രഷറർ സി പി റഹ്മാൻ നന്ദിയും പറഞ്ഞു.
Iftar gathering organized by Pazhyangadi Masjidul Youmna Jamaat Committee