തളിപറമ്പ്: തളിപ്പറമ്പ് വി പി എ എം സ്പോർട്സ് ക്ലബ്ബ് ലഹരിവിരുദ്ധ ക്ലാസും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു .കോർട്ട് റോഡ് സ്റ്റാർ കോംപ്ലക്സിൽ നടന്ന പരിപാടി ക്ലബ്ബ് രക്ഷാധികാരിയും , തളിപറമ്പ്മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി പി മുഹമ്മദ് നിസാർ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി വിവി ലഹരിവിരുദ്ധ ക്ലാസ്സെടുത്തു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ലിബർട്ടി സുബൈർ അധ്യക്ഷനായി, ക്ലബ്ബ് സെക്രട്ടറി ശ്രീധർ സുരേഷ് സ്വാഗതം പറഞ്ഞു.
നൗഷാദ് ബ്ലാത്തൂർ ,വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് പ്രസിഡണ്ട് കെ എസ് മുഹമ്മദ് റിയാസ് , പ്രസ്ഫോറം പ്രസിഡണ്ട് മക്തബ് മനോഹരൻ , മുഹമ്മദ് ഇഖ്ബാൽ, സഹീർ പാലക്കോടൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രഷറർ കെ സാജിദ് നന്ദിയും പറഞ്ഞു .
Iftar meet