ബക്കളം:സി പി ഐ എം ബക്കളം ലോക്കൽ കമ്മറ്റി ലഹരി വിരുദ്ധ പദയാത്രയും ബഹുജന സംഗമവും സംഘടിപ്പിച്ചു.മടയിൽചാൽ ചെ ഗുവേര ക്ലബ്ബ് കടമ്പേരി കവല എന്നിവിടങ്ങളിൽനിന്നാരംഭിച്ച ബഹുജന പദയാത്ര ബക്കളത്ത് സമാപിച്ചു.

തുടർന്ന് നടന്ന ലഹരി വിരുദ്ധ ബഹുജന സംഗമം സി പിഎം ജില്ലാക്കമ്മറ്റിയംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ സി.എം. കൃഷ്ണൻ ഉൽഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി പാച്ചേനി വിനോദ് സ്വാഗതമാശംസിച്ച പൊതുയോഗത്തിൽ എൽ.സി. അംഗം വി. പുരുഷോത്തമൻ അധ്യക്ഷം വഹിച്ചു. ഏരിയാകമ്മറ്റിയംഗം സി.അശോക്കുമാർ സംസാരിച്ചു.യോഗത്തിൽ ലോക്കൽ കമ്മറ്റിഅംഗങ്ങളും പാർട്ടി, ബഹുജനസംഘടനാ പ്രവർത്തകരടക്കം നൂറു കണക്കിനാളുകൾ പങ്കെടുത്തു.
CPI(M) Bakkalam Local Committee