തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മെന്‍സ്ട്രല്‍ കപ്പ് വിതരണ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി നിര്‍വ്വഹിച്ചു.വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

ഇന്ന് രാവിലെ നഗരസഭ സമ്മേളനഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.നബീസബീവി, വികസന സ്ഥിരംസമിതി അധ്യക്ഷ എം.കെ.ഷബിത,
സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.റജില, കെ.പി.ഖദീജ, കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, കെ.വല്‍സരാജന്‍, ഡോ.പി.പ്രകാശന്‍, നഗരസഭാ സെക്രട്ടെറി കെ.പി.സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് പ്രമുഖ പ്രസവ-സ്ത്രീരോഗ് ചികില്‍സാ വിദഗ്ദ്ധന്‍ ഡോ.പി.പ്രകാശന്‍ ക്ലാസെടുത്തു.
Menstrual Cup Distribution