തളിപ്പറമ്പ്: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍ വീണയാളെ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.പെരുന്തലേരി പന്നിത്തടത്തെ രാമചന്ദ്രന്‍ പാലാടത്ത് (56)ആണ് 50 അടി ആഴവും 2 അടി വെള്ളവുമുള്ള സ്വന്തം കിണര്‍ വൃത്തിയാക്കുന്നതിനിറങ്ങുന്നതിനിടയില്‍ കിണറില്‍ അകപ്പെട്ടത്.

കാലിന് പരിക്കേറ്റതിനാല്‍ മുകളിലോട്ട് കയറാന്‍ സാധിക്കാത്തതിനാല്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ കെ.രാജീവന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ഷജില്‍ കുമാര്‍ മിന്നാടന്‍,
പി.വി. ലിഗേഷ്, അനുരൂപ്, സരിന്‍ സത്യന്‍, ഹോംഗാര്‍ഡുമാരായ പി.ചന്ദ്രന്‍, കെ.സജീന്ദ്രന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തി രാമചന്ദ്രനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
Taliparamba Fire Rescue rescues man