മാനന്തവാടി: വള്ളിയൂര്‍ക്കാവില്‍ പോലീസ് ജീപ്പ് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു.പച്ചക്കറികള്‍ ഉന്തുവണ്ടിയില്‍ വില്‍പന നടത്തിയിരുന്ന വഴിയോര വ്യാപാരി വള്ളിയൂര്‍ക്കാവ് തോട്ടുങ്കല്‍ സ്വദേശി ശ്രീധരന്‍ (65) ആണ് മരിച്ചത്.

കണ്ണൂരില്‍ നിന്നും പ്രതിയുമായി വരികയായിരുന്ന അമ്പലവയല്‍ പോലീസ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആല്‍മരത്തില്‍ ചെന്ന് ഇടിച്ചു.ജീപ്പിലുണ്ടായിരുന്ന മൂന്ന് പോലീസ് ഓഫീസര്‍മാര്‍ക്കും പ്രതിക്കും പരിക്കേറ്റു.
മോഷണക്കേസ് പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോകുന്നതിന് ഇടെയാണ് മൂന്ന് മണിയോടെ അപകടം.വള്ളിയൂര്‍ക്കാവ് അമ്പലത്തിന് സമീപമാണ് വാഹനം നിയന്ത്രണം വിട്ട് മുന്നോട്ട് നീങ്ങി തലകീഴായി മറിഞ്ഞത്.വഴിയോര കച്ചവടക്കാരന്‍ വാഹനത്തിന് അടയില്‍ പെടുകയായിരുന്നു.
Street vendor dies