---
title: "സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം, പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി"
english_title: "High court "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276827/high-court"
published_at: "2025-03-15T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d59f349a1ed_Screenshot_20241218_125843_Google.jpg"
keywords: []
---

# സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം, പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി

> **Lead Summary:** കൊച്ചി : സ്കൂളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്നും ആരെങ്കിലും പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി. ആറാംക്ലാസുകാരനെ ചൂരൽകൊണ്ട് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അധ്യാപകന് മുൻകൂർജാമ്യം അനുവദിച്ച ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവിലാണ് ഈ നിരീക്ഷണം. 

## Article Content

കൊച്ചി : സ്കൂളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്നും ആരെങ്കിലും പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി. ആറാംക്ലാസുകാരനെ ചൂരൽകൊണ്ട് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അധ്യാപകന് മുൻകൂർജാമ്യം അനുവദിച്ച ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവിലാണ് ഈ നിരീക്ഷണം. 

ചൂരൽ പ്രയോഗിക്കാതെ വെറുതേ കൈയിൽ കരുതുന്നതുപോലും കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കും. കുട്ടികളുടെ നല്ല ഭാവിക്കായി ചെറുശിക്ഷ നൽകിയാൽ ക്രിമിനൽ കേസ് രജിസ്റ്റർചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലിചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276827/high-court)