തളിപ്പറമ്പ്: ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നീങ്ങേണ്ട സമയമാണ് ഇതെന്നും, സ്വാതന്ത്ര സമരത്തിന് സമാനമായ പോരാട്ടമാണെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു, വായാട് തംബീഹുൽ ഇസ്ലാം മദ്രസ &ജുമാ മസ്ജിദ് കമ്മിറ്റി നടത്തുന്ന 6 മാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹല്ല് പ്രസിഡന്റ് അബൂബക്കർ വായാട് അധ്യക്ഷത വഹിച്ചു,മൊയ്തു മാസ്റ്റർ തളിപ്പറമ്പ വിഷയാവതരണം നടത്തി. മഹല്ല് ഖത്തീബ് അബ്ദുള്ള ഫൈസി, അബ്ദുള്ളക്കുട്ടി എം, ടി കെ മുഹമ്മദ് കുഞ്ഞി, ടി കെ സി ഖാലീദ് ,ഷുഹൈബ് പി.വി സംസാരിച്ചു.
vayad