---
title: "വിദേശ മദ്യവുമായി വില്പനക്കാരൻ പിടിയിലായി"
english_title: "Foreign liquer "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275672/foreign-liquer"
published_at: "2025-03-10T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce888d46a86_859674-75199-axhywvjxyg-1511960362.jpg"
keywords: []
---

# വിദേശ മദ്യവുമായി വില്പനക്കാരൻ പിടിയിലായി

> **Lead Summary:** വിദേശ മദ്യവുമായി വില്പനക്കാരൻ പിടിയിലായി. ചപ്പാരപ്പടവ് തുയിപ്ര ചൊക്രന്റകത്ത് ഹൗസിൽ മുഹമ്മദിനെ ആണ് തളിപ്പറമ്പ് എസ്ഐ ദിനേശ് കോതേരി പിടികൂടിയത്.

## Article Content

വിദേശ മദ്യവുമായി വില്പനക്കാരൻ പിടിയിലായി. ചപ്പാരപ്പടവ് തുയിപ്ര ചൊക്രന്റകത്ത് ഹൗസിൽ മുഹമ്മദിനെ ആണ് തളിപ്പറമ്പ് എസ്ഐ ദിനേശ് കോതേരി പിടികൂടിയത്.

ഇന്നലെ രാവിലെ തളിപ്പറമ്പ് സബ് രജിസ്റ്റർ ഓഫീസിന്മു ൻവശമുള്ള പബ്ലിക് റോഡരികിൽ വെച്ച് 500 മില്ലി ലിറ്റർ കൊള്ളുന്ന 7 പ്ലാസ്റ്റിക് ബോട്ടിലുകളിലായി മൂന്നര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായാണ് ഇയാൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275672/foreign-liquer)