തളിപ്പറമ്പ്: കേരളത്തിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ച് യുവതലമുറയും പുതു തലമുറയും വഴിതെറ്റി പോകുന്നതും അക്രമാ സക്തം ആകുന്നതും വാർത്തകളിൽ നമ്മളൊക്കെ കണ്ടുകൊണ്ടിരിക്കുന്ന വലിയൊരു അപകടകരമായ സാഹചര്യത്തിലാണ് സമൂഹം മുന്നോട്ടുപോകുന്നത്. നമ്മുടെ നാട് ലഹരി മുക്തമാക്കുന്നതിന് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് എല്ലാ യൂണിറ്റുകളിലും പ്രതിഷേധ സായാഹ്ന കൂട്ടായ്മ സംഘടിപ്പിക്കുകയാണ്.

ഇതിന്റെ ഭാഗമായി തളിപ്പറമ്പ് യൂത്ത് വിംഗ് കമ്മിറ്റിയും മർച്ചൻസ് അസോസിയേഷനും സംയുക്തമായി തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് "ലഹരി നമുക്ക് വേണ്ടേ വേണ്ട" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സമൂഹത്തിൽ നിന്നും ലഹരിയെ ഇല്ലാതാക്കുന്നതിന് വേണ്ടി പ്രതിഷേധ കൂട്ടായ്മയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.
യൂത്ത് വിങ് യൂണിറ്റ് പ്രസിഡണ്ട് ബി ഷിഹാബിന്റെ അധ്യക്ഷതയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന യൂത്ത് വിംഗ് ട്രെഷറർ കെഎസ് റിയാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു, ലഹരി വിരുദ്ധ സന്ദേശം യൂണിറ്റ് ജനറൽ സെക്രട്ടറി വി. താജുദ്ധീൻ നൽകി ചടങ്ങിൽ യൂത്ത് ജില്ലാ സെക്രട്ടറി കെ. ഷമീർ സ്വാഗതവും, കെ. മുഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.
youth wing