ചെറിയൂർ : മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന്റെ നൂറാംവാർഷികാഘോഷത്തിന്റെ ഭാഗമായി വാർഡ് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന മഹാത്മാ കുടുംബ സംഗമത്തിന്റെ ഭാഗമായി ചെറിയൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കോൺഗ്രസ് കുടുംബ സംഗമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കെ സരസ്വതി ഉദ്ഘാടനം ചെയ്തു.

വാർഡ് പ്രസിഡൻറ് പി വി ശ്രീജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ട്രഷറർ ഇ. വിജയൻ, ബ്ലോക്ക് സെക്രട്ടറി രാജീവൻ വെള്ളാവ്,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , കെ.വി. പ്രേമരാജൻ, കെ.ബാലകൃഷ്ണൻ, പി.വി. കൃഷ്ണൻ, എം.എൻ. നാരായണൻ നമ്പൂതിരി, സി.വി. ബാബുരാജ്, പി.വി.നാരായണൻ കുട്ടി എന്നിവർ പ്രസംഗിച്ചു.
cheriyoor