തളിപ്പറമ്പ: ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി പട്ടുവം മംഗലശേരി നവോദയ ആർട്ടസ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ഗ്രന്ഥാലയം, വനിതാവേദി നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു .തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് റംല പക്കർ ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാലയിലെ ഏറ്റവും കൂടുതൽ പുസ്തകം വായിച്ച മുതിർന്ന വായനക്കാരി പി പി കമലാക്ഷിയെ ആദരിച്ചു .
എക്സൈസ് പ്രിവൻ്റീവ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച സി രചനയെ അനുമോദിച്ചു .
വനിതാ വേദി പ്രസിഡണ്ട് ശ്രീജ പവിത്രൻ അധ്യക്ഷത വഹിച്ചു.നവോദയ പ്രസിഡന്റ് എ പ്രസന്ന സംസാരിച്ചു.വനിതാവേദി സെക്രട്ടറി പി പി ബിന്ദു സ്വാഗതവും വനിതാ വേദി വൈസ് പ്രസിഡണ്ട് എ ശാലിനി നന്ദിയും പറഞ്ഞു.
Women's meet