പ്രൈഡ് ഓഫ് കീഴറയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനത്തിൽ സൂംബാ ഫിറ്റ്നസ് ട്രെയിനിങ്ങിന്റെ ഉദ്ഘാടനം നടന്നു.ഇന്നും വിവിധ അവകാശങ്ങൾക്കായുള്ള സ്ത്രീ പോരാട്ടം നടന്നു കൊണ്ടിരിക്കുമ്പോഴും പുരുഷ സമൂഹം കൈയ്യടക്കി വച്ചിരുന്ന പല മേഖലകളും ഇന്ന് സ്ത്രീയുടേത് കൂടിയായി മാറിക്കഴിഞ്ഞു. എല്ലാ ബന്ധനങ്ങളും പൊട്ടിച്ച് പുരുഷന്മാരോടൊപ്പം ഒപ്പത്തിനൊപ്പം ചേർന്ന് മുന്നേറുന്ന സ്ത്രീകളെ ഇന്ന് ലോകത്തുടനീളം നമുക്ക് കാണാനാകും.

സ്ത്രീകളുടെ സ്‌നേഹവും, കരുതലും, സംഭാവനകളും അതീജീവനങ്ങളും ആഘോഷമാക്കാനുള്ളതാണ്. പുരുഷാധിപത്യ വ്യവസ്ഥയില്‍ ഈ ആധുനിക കാലത്തും തുല്യതയ്ക്കായി പോരാടുകയാണ് ആഗോള സ്ത്രീ സമൂഹം. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ തുല്യനീതിയ്ക്കും അവസര സമത്വത്തിനുമായുള്ള വനിതാ സമൂഹത്തിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാം എന്ന ലക്ഷ്യത്തോടെ പ്രൈഡ് അവതരിപ്പിക്കുന്ന സൂംബ ഫിറ്റ്നസ് ട്രെയിനിങ്ങിന്റെ ഉദ്‌ഘാടനം വനിത ദിനത്തിൽ ശ്രീമതി
ഡോക്ടർ അപർണ ( അസിസ്റ്റന്റ് പ്രൊഫസർ പരിയാരം ആയുർവേദ മെഡിക്കൽ കോളേജ്) നിർവഹിച്ചു.ഈ അവസരത്തിൽ വായനശാലയിലേക്ക് ഒരു ഫാൻ നൽകിക്കൊണ്ടാണ് പ്രൈഡ് വനിതാദിനം വേറിട്ട രീതിയിൽ ആഘോഷിച്ചത്.
zoomba