തളിപ്പറമ്പ: അന്താരാഷ്ട്ര വനിതാദിനത്തിൻ്റെ ഭാഗമായി കെ.പി.എസ്.ടി.എ. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മിറ്റി പൂർവ്വാധ്യാപികയും ഇരിങ്ങൽ യു.പി.സ്കൂൾ മാനേജരുമായ ഇ. എം. സതി ടീച്ചറെ ആദരിച്ചു. എ. പ്രേംജി അധ്യക്ഷത വഹിച്ചു.

വി.ബി. കുബേരൻ നമ്പൂതിരി പൊന്നാട അണിയിച്ചു. സബ്ജില്ല സെക്രട്ടറി ടി.ടി.രൂപേഷ് സ്വാഗതവും ഇ.എം.ലത നന്ദിയും പറഞ്ഞു.
KPSTA