ഇന്ന് കേരളത്തിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ച് യുവതലമുറയും പുതലമുറയും വഴിതെറ്റി പോകുന്നതും അക്രമാ സക്തം ആകുന്നതും വാർത്തകളിൽ നമ്മളൊക്കെ കണ്ടുകൊണ്ടിരിക്കുന്ന വലിയൊരു അപകടകരമായ സാഹചര്യത്തിലാണ് സമൂഹം മുന്നോട്ടുപോകുന്നത്.

നമ്മുടെ നാട് ലഹരി മുക്തമാക്കുന്നതിന് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് എല്ലാ യൂണിറ്റുകളിലും ഇന്നും നാളെയും പ്രതിഷേധ സായാഹ്ന കൂട്ടായ്മ സംഘടിപ്പിക്കുകയാണ് ഇതിന്റെ ഭാഗമായി തളിപ്പറമ്പ് യൂത്ത് കമ്മിറ്റിയും മർച്ചൻസ് അസോസിയേഷനും സംയുക്തമായി തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് "ലഹരി നമുക്ക് വേണ്ടേ വേണ്ട" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സമൂഹത്തിൽ നിന്നും ലഹരിയെ ഇല്ലാതാക്കുന്നതിന് വേണ്ടി പ്രതിഷേധ കൂട്ടായ്മയും ലഹരി വിരുദ്ധ കൂട്ടായ്മയും നടക്കുകയാണ് നടക്കുകയാണ് ഈയൊരു പ്രതിഷേധ സായാഹ്ന കൂട്ടായ്മയിലേക്ക് മുഴുവനാളുകളെയും ക്ഷണിക്കുകയാണ്.
നല്ലൊരു ഭാവിക്കുവേണ്ടി നല്ലൊരു സമൂഹത്തെ കെട്ടിപ്പടുത്തുന്നതിനു വേണ്ടിയിട്ട് നമ്മുടെ തലമുറയെ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ന് 08/03/25 ശനി വൈകിട്ട് 05:00മണിക്ക് തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് വച്ച് സായാഹ്ന പ്രതിഷേധ കൂട്ടായ്മയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടക്കുകയാണ് എല്ലാവരെയും ക്ഷണിക്കുന്നു ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു.
Anti drug campaign