പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ. പിയും പാർട്ടിയും പാപ്പിനിശ്ശേരി തുരുത്തി എന്ന സ്ഥലത്ത് വെച്ച് 6 ഗ്രാം മെത്തഫിറ്റാമിനുമായി പാപ്പിനിശ്ശേരി സ്വദേശികളായ കെ.സി ഷാഹിൽ (23) വിഷ്ണു .ഒ (22) എന്നിവരെ അറസ്റ്റ് ചെയ്തു .

പാപ്പിനിശ്ശേരി ,അഴിക്കോട്, ഇരിണാവ് ,വേളപുരം ,ധർമ്ശാല, തളിപ്പറമ്പ് എന്നി സ്ഥലങ്ങളിൽ ഉള്ള സ്ക്കുൾ കോളേജ് കുട്ടികൾക്ക് വിതരണം ചെയ്ത് മായക്കുമരുന്നിന് അടിമകൾ ആക്കി വിൽപ്പനക്ക് ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. നിരവധി സ്ക്കൂൾ കോളേജ് കുട്ടികൾ ആണ് ആവശ്യാർത്ഥം തുരുത്തി മേഖലകളിൽ ഉള്ള ആൾപാർപ്പില്ലാത്ത സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് രാസലഹരി ഉപയോഗിക്കുന്നത്. രാത്രി കാലങ്ങളിൽ കറങ്ങി നടന്ന് വിൽപന നടത്തുന്നതാണ് ഇവരുടെ രീതി.
പാപ്പിനിശ്ശേരി എക്സൈസിൻ്റെ മാസങ്ങൾ നിണ്ട അന്വേഷണത്തിന് ശേഷം ആണ് പ്രതികൾ വലയിൽ ആയത്. മുമ്പും പ്രതികൾക്ക് എക്സൈസിൽ കേസുകൾ ഉണ്ടായിരുന്നു. ഇതിന് മുമ്പും തുരുത്തി മേഖലകളിൽ നിന്ന് നിരവധി കേസുകൾ എക്സൈസ് പിടിച്ചിട്ടുണ്ട്.
പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സർവ്വജ്ഞൻ.എം.പി പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ശ്രീകുമാർ വി.പി , പങ്കജാക്ഷൻ . സി , രജിരാഗ്. പി.പി, സിവിൽ എക്സൈസ് ഓഫിസർ എഡ്വിൻ.ടി ജയിംസ് ഡ്രൈവർ ജോജൻ .പി.എ എന്നിവർ ഉണ്ടായിരുന്നു.
Two youths arrested with deadly drugs