ധർമ്മശാല: ആന്തൂർ നഗരസഭ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതി നടപ്പാക്കലിന്റെ ഭാഗമായി മുട്ടക്കോഴി വിതരണവും ധാതുലവണ മിശ്രിത വിതരണവും നടത്തി. നഗരസഭാ മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ വച്ച് ചെയർമാൻ പി.മുകുന്ദൻ വിതരണോൽഘാടനം നിർവ്വഹിച്ചു.

ഡോ. പ്രിയ സ്വാഗതമാശംസിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.ആമിന ടീച്ചർ അധ്യക്ഷത വഹിച്ചു. 230 ഗുണഭോക്താക്കൾക്ക് പ്രത്യേക സബ്ബ്സിഡിയോടുകൂടി 5 വീതം കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്.
Distribution of laying hens and mineral salt mixture