തളിപ്പറമ്പ്:നൂറ്റി ഇരുപത്തി ഒന്ന് തവണ അഗ്നിപ്രവേശം നടത്തി തീച്ചാമുണ്ഡി കോലം.പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഒറ്റകോല മഹോത്സവത്തിൻ്റെ ഭാഗമായാണ് തീച്ചാമുണ്ഡി കെട്ടിയാടിയത് .

എൺപത് തവണ ഉടയോടു കൂടിയും, നാല്പത്തിഒന്ന് തവണ ഉട അഴിച്ചുമാറ്റിയുമാണ് അഗ്നിപ്രവേശം നടത്തിയത് .പുലർച്ച 5.30ന് ആരംഭിച്ച അഗ്നിപ്രവേശം6.25ഓടെയാണ് അവസാനിച്ചത്.
പരിയാരം വട്ടക്കൂലിലെ നാല്പത്തി മൂന്ന് കാരനായ അഭിലാഷ് പണിക്കായിരുന്നു കോലാധാരി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറു കണക്കിന് ഭക്തജനങ്ങൾ തീച്ചാമുണ്ഡി കോലത്തിൻ്റെ അഗ്നി പ്രവേശം ദർശിക്കാനെത്തിയിരുന്നു.
thee chamundi