---
title: "ചെമ്പല്ലിക്കുണ്ട് പുഴയിൽ ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി."
english_title: "Body found "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/304038/body-found"
published_at: "2025-07-22T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687f722f4b31f_1003897808.jpg"
keywords: []
---

# ചെമ്പല്ലിക്കുണ്ട് പുഴയിൽ ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി.

> **Lead Summary:** പഴയങ്ങാടി:ചെമ്പല്ലിക്കുണ്ടു പുഴയിൽ ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി.

## Article Content

പഴയങ്ങാടി:ചെമ്പല്ലിക്കുണ്ടു പുഴയിൽ ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി.

ഫയർഫോഴ്സിന്റെ നിരന്തരമായ മൂന്ന് ദിവസത്തെ തിരച്ചിലിന് ഒടുവിൽ ഇന്ന് വൈകുന്നേരം 4:15 ന് കമ്പനിക്കുണ്ട് പുഴയുടെ റെയിൽവേ പാലത്തിന് സമീപമുള്ള ഭാഗത്തുനിന്നുള്ള കണ്ടൽക്കാടുകൾക്കിടയിൽ നിന്നാണ് കണ്ടുകിട്ടിയത് പോലീസ് നടപടികൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

യുവതിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വെങ്ങര സമുദായ സ്മശാനത്തിൽ സംസ്കരിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/304038/body-found)