മൊറാഴ: തളിപ്പറമ്പ സൗത്ത് സബ് ജില്ലയിലെ എറ്റവും മികച്ച സ്കൂളുകളിൽ ഒന്നായ മൊറാഴ എ യു പി സ്കൂളിൽ ഈ വർഷത്തെ വിജയോത്സവം ബഹു. തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കുട്ടികളും ആയി ഏറെ നേരെ സംവദിച്ച മന്ത്രി തൻ്റെ ഉള്ളിലെ കലാകാരനെ കുട്ടികൾക്ക് മുന്നിൽ പ്രകടിപ്പിക്കുക കൂടി ചെയ്തു .

നിമിഷ നേരം കൊണ്ട് വരച്ചു കൊടുത്ത ചിത്രം കാണികളിലും അത്ഭുതം വിടർത്തി.വർണ്ണാഭമായ ഘോഷയാത്രയോടെ ആണ് മന്ത്രിയെ സ്റ്റേജിലേക്ക് ആനയിച്ചത്. കലാ കായിക, ശാസ്ത്ര, സാമൂഹ്യ, പ്രവർത്തി പരിചയ, ഗണിത മേളകളിലെ സബ് ജില്ലാ,ജില്ലാ,സംസ്ഥാന ജേതാക്കൾ , എൽ എസ് എസ്, യു എസ് എസ് വിജയികൾ, ടാലൻ്റ് സേർച്ച് എക്സാം വിജയികൾ,ഗണിതം ഉർദു ടാലൻ്റ് സേർച്ച് വിജയികൾ, വിവിധ തരം എൻഡോവ്മെൻ്റിന് അർഹരായവർ തുടങ്ങി സ്കൂളിലെ വിവിധ പ്രതിഭകളെ പരിപാടിയിൽ അനുമോദിച്ചു.
പി ടി എ പ്രസിഡൻ്റ് ഇ .രാജീവൻ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് എം വി സുനിത സ്വാഗതം പറഞ്ഞു. ജാൻസി ജോൺ (എ ഇ ഒ),കെ ടി പ്രശോഭ്, ഇ മോഹനൻ, ഗോവിന്ദൻ എടാടത്തിൽ,പി വി ബാബുരാജ്, സുരേഷ് കുമാർ എം പി,കെ പി പ്രദീപ് കുമാർ, പി ലീന, ഷാനിന, രമ്യ പി വി തുടങ്ങിയവർ സംസാരിച്ചു.
Minister Kadanapalli Ramachandran inaugurated the Vijayotsavam