തളിപ്പറമ്പ:പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം നടക്കുന്ന പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിനുള്ള മേലേരി കൂട്ടുന്നത് പനങ്ങാട്ടൂരിലെ യുവാക്കൾ.

നിരവധി വർഷങ്ങളായിപനങ്ങാട്ടൂർ വേട്ടക്കൊരുമകൻ കോട്ടത്ത് മേലേരി കൂട്ടുന്ന ഇവർ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിന് മേലേരി കൂട്ടുന്നത് ഇത് മൂന്നാം തവണയാണ്.കരിമ്പം പനക്കാട് വയൽത്തിറയോടനുബന്ധിച്ചും, പട്ടുവം മംഗലശ്ശേരി വയൽത്തി റയോടനുബന്ധിച്ചും മേലേരി കൂട്ടിയത് ഈ കൂട്ടായ്മയാണ്.
ഈ കൂട്ടായ്മയിൽ ഭൂരിഭാഗവും തീയ സമുദായാംഗങ്ങളാണെങ്കിലും നമ്പ്യാർ, കണിശൻ, മണിയാണി സമുദായാംഗങ്ങളും മേലേരി കൂട്ടുന്നതിൽ പങ്കാളികളാണ്.പനങ്ങാട്ടൂർകെ വി ചന്ദ്രൻ സ്മാരക കലാ സമിതിയുടെ പ്രവർത്തകരാണ് എല്ലാവരും എന്നതിനാൽമേലേരി കൂട്ടിയാൽ പ്രതിഫലമായി ലഭിക്കുന്ന തുക മുഴുവൻ പൊതു കാര്യങ്ങൾക്കായി വിനിയോഗിക്കുകയാണ് ചെയ്യാറ്.
ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ വാങ്ങാനും ചികിത്സാ സഹായങ്ങൾ നൽകാനും ഇങ്ങനെ ലഭിച്ച തുക വിനിയോഗിച്ചു.ബൈജു വാഴയിൽ,ടി പ്രിയേഷ്,സി വി ശ്രീകേഷ്, നീലാങ്കോൽ സുധാകരൻ, തൈക്കണ്ടി സുരേന്ദ്രൻ, മൊട്ടമ്മൽ ഭാസ്ക്കരൻ, ചങ്ങനാർ വീട്ടിൽ നാരായണൻ,പുതിയ പുരയിൽ മനോജ് തുടങ്ങിയവർക്കൊപ്പം പുതുതലമുറയും ചേർന്നു .
panangattoor