തളിപ്പറമ്പ: മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ട് വർഷം സംഘടിപ്പിച്ചത് പോലെ ഈ വർഷവും നടത്താൻ മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചു.

വൈറ്റ് ഗാർഡിൻ്റെ സന്നദ്ധ സേവനത്തിൽ റമളാൻ 1 മുതൽ 30 വരെ വഴിയാത്രക്കാർക്കും തളിപറമ്പിൽ എത്തി ചേരുന്നവർക്കും വേണ്ടി കഴിഞ്ഞ വർഷം നടത്തിയ സേവനത്തിന്റെ തുല്യതയില്ലാത്ത മുഖമായ ഇഫ്തിറാഹ ഇഫ്താർ ടെന്റ്, ഈ വർഷവും തളിപ്പറമ്പ സീതി സാഹിബ് സ്കൂളിനടുത്ത് വിശാലമായ പന്തലിലാണ് ഒരുക്കുന്നത്.
ifthiraha iftar tent