ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആലക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അലക്കോട് ടൗണിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടൽ രാജധാനിയ്ക്ക് സ്‌ക്വാഡ് 25000 രൂപ പിഴ ചുമത്തി.

സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്നുള്ള മലിന ജലം തുറസ്സായി ഹോട്ടലിന് പുറക് വശത്തെ പറമ്പിലൂടെ ഒഴുക്കി വിടുന്നതായും പ്രദേശത്ത് തളം കെട്ടി കിടക്കുന്നതായും പ്രദേശത്ത് ദുർഗന്ധം വമിക്കുന്നതായും കണ്ടെത്തി.ഈ പ്രദേശത്ത് തന്നെ നിരവധി മാലിന്യങ്ങൾ കൂട്ടി ഇട്ടിരിക്കുന്നതായും സ്‌ക്വാഡ് കണ്ടെത്തി.പ്ലാസ്റ്റിക് ടിന്നുകൾ പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ളവ അടുപ്പിൽ ഇട്ടു കത്തിച്ചുവരുന്നതായും കണ്ടെത്തി.ഹോട്ടലിന്റെ അടുക്കളയും പരിസരപ്രദേശങ്ങളും വൃത്തിഹീനമായ സ്ഥിതിയിലാണ് സ്‌ക്വാഡ് കണ്ടെത്തിയത്.
ഹോട്ടലിന് 25000 രൂപ പിഴ ചുമത്തുകയും തുടർനടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്‌ക്വാഡ് നിർദേശവും നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, അലക്കോട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ലിഖിന എം, വി ഇ ഒ അഖിൽ ബാബു എന്നവർ പങ്കെടുത്തു
Fine