തൃക്കരിപ്പൂർ ശ്രീ രാമവില്ല്യം കഴകം പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായുള്ള അന്നദാനത്തിനു വേണ്ടി കലവറ നിറക്കുന്നതിനായി ശ്രീ കുലേരി മുണ്ട്യ ജൈവ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ നേന്ത്രവാഴകളുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. പി. പി ഷുഹൈബ് നിർവഹിച്ചു.

ചടങ്ങിൽ മുണ്ട്യ പ്രസിഡൻ്റ് വൈക്കത്ത് പത്മനാഭൻ , ജൈവ കൃഷി ജോയൻ്റ് കൺവീനർ കെ.പി സരിജ , ടി.വി കൃഷ്ണൻ , കെ. വി കൃഷ്ണൻ, പി. രാഘവൻ, പി. കണ്ണൻ എന്നിവർ പങ്കെടുത്തു.
Banana farming