നടുവിൽ: ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി സൗഹൃദ ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചു. എക്സൈസ് ജില്ലാ ക്രിക്കറ്റ് ടീമും റൈസിംഗ് സ്റ്റാർസ് നടുവിലും തമ്മിലാണ് നടുവിൽ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ വച്ച് സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ മാറ്റുരച്ചത്. വിമുക്തി മിഷൻ മാനേജരും അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുമായ പി കെ സതീഷ് കുമാർ മത്സരം ഉദ്ഘാടനം ചെയ്തു.

അസി: എക്സൈസ് ഇൻസ്പെക്ടർ വി പി സിജിൽ, അഷറഫ് മലപ്പട്ടം, പ്രെവെൻ്റീവ് ഓഫീസർ വി പി ശ്രീകുമാർ, റൈസിംഗ് സ്റ്റാർസ് ഭാരവാഹികളായ വി നിസാർ, കെ റിയാസ്, മാധ്യമ പ്രവർത്തകൻ നൗഷാദ് നടുവിൽ എന്നിവർ സംസാരിച്ചു. വാശിയേറിയ ട്വന്റി ട്വന്റി മത്സരത്തിൽ റൈസിംഗ് സ്റ്റാർസ് നടുവിൽ ചാമ്പ്യന്മാരായി റൈസിംഗ് സ്റ്റാർസിലെ എം ജി അജേഷ് മോനാണ് കളിയിലെ മികച്ച താരം.
A friendly cricket match was organized