തളിപ്പറമ്പ നഗരസഭ 2024-25 ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം റിക്രീയേഷൻ ക്ലബ്ബിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു.

ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില പി സ്വാഗതം പറഞ്ഞു.നഗരസഭ സ്ഥിരം അധ്യക്ഷന്മാരായ ഷബിത എം കെ, നബീസ ബീവി, മുഹമ്മദ് നിസാർ പി പി, കദീജ കെ പി, മുനിസിപ്പൽ സെക്രട്ടറി സുബൈർ കെ പി, കൗൺസിലർമാരായ കൊടിയിൽ സലീം, ഒ. സുഭാഗ്യം, വത്സരാജൻ, cds ചെയർപേഴ്സൺ രാജി നന്ദകുമാർ എന്നിവർ പരിപാടിയിൽ ആശംസ അറിയിച്ചു സംസാരിച്ചു, icds സൂപ്പർവൈസർ സ്മിത കെ കുന്നിൽ നന്ദി അറിയിച്ചു സംസാരിച്ചു.
distributed assistive devices to the differently abled