കണ്ണൂർ: ബസ് സ്റ്റോപ്പിൽ ഇറക്കാത്തത് ചോദ്യം ചെയ്ത യുവതിയെ കയ്യേറ്റം ചെയ്യുകയും കൈക്ക് പിടിച്ച് മാനഹാനി വരുത്തുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

കൂത്തുപറമ്പ് നിർമ്മലഗിരി പന്നിയോറ സ്വദേശിനിയായ ഭർതൃമതിയായ യുവതിയുടെ പരാതിയിലാണ് കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ എൽ. 43.എ.ജി. 7479 നമ്പർ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാവിലെ 8.45 മണിയോടെ കണ്ണോത്തുംചാൽ വെച്ചാണ് സംഭവം. സ്റ്റോപ്പിൽ ഇറക്കാതെ മുന്നോട്ടു നിർത്തിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ പ്രതി പരാതിക്കാരിയുടെ കയ്യിൽ കടന്നുപിടിച്ച് തടഞ്ഞു നിർത്തുകയും കൈ അമർത്തിപ്പിടിച്ച് മാനഹാനി ഉണ്ടാക്കുകയും ഷോൾഡറിലുണ്ടായിരുന്ന ബാഗ് പിടിച്ചു വാങ്ങി കൈക്കും തലക്കും മുഖത്തും അടിച്ചു ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
Case against bus driver