ആധുനിക കാലഘട്ടത്തിൽ ഒരു തലമുറയെ തകർത്തു കളയുന്നലഹരിക്കെതിരെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ഭരണ തലത്തിലുള്ളഇടപെടൽ അനിവാര്യമാണെന്നും പുതുതലമുറ കുടുംബ ബന്ധങ്ങളുടെ മഹത്വം മനസ്സിലാക്കി അതിന് ലഹരിയാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്യണമെന്ന് പ്രശസ്ത മൈൻഡ് ട്രെയിനറും സോഷ്യൽ മീഡിയ ഇൻഫുളുവൻസർകൂടിയായ ഫിലിപ്പ് മമ്പാട് അഭിപ്രായപ്പെട്ടു.

അരിപാമ്പ്ര ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിൽമുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആയിരത്തോളം ആളുകൾ പങ്കെടുത്ത ഈ പരിപാടി വലിയൊരു മാതൃകയായി മാറണമെന്നും മറ്റുള്ളവരിലേക്ക് കൂടി ഇതിൻറെ പ്രചാരണ പ്രവർത്തനങ്ങൾ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് മിസ്ഹബ്കീഴരിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ബോധമുള്ള രാജ്യസ്നേഹം ഉള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാൻ വേണ്ടി സമൂഹത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ നമ്മൾ ശ്രമിക്കണമെന്നും അതിലൂടെ പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കണമെന്നും ലഹരിക്കെ എതിരായിട്ടുള്ള ശക്തമായ നിലപാടുകളുമായി ഇനിയും ഒട്ടേറെ മുന്നോട്ടുപോകാൻ ഉണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ശാഖാ പ്രസിഡണ്ട് പി വി അബൂബക്കർ അധ്യക്ഷതവഹിച്ചു ഇബ്രാഹിംകുട്ടി തിരുവട്ടൂർ അബൂബക്കർ വായാട് പി വി അബ്ദുൽ ഷുക്കൂർ എം എ ഇബ്രാഹിം ബഷീർഎം പൊയിൽ കെ പി മുഹമ്മദ് കുഞ്ഞി ഹാജി എന്നിവർ പങ്കെടുത്തു.അബ്ദുൽ ഖാദർ അരിപ്പാമ്പ്ര,ഉമ്മർ അരിപ്പാമ്പ്രഎന്നിവർഉപഹാര സമർപ്പണം നടത്തി.അഷറഫ് കൊട്ടോല സ്വാഗതവും കെ ജമാൽ നന്ദിയും പറഞ്ഞു.
Aripampra Branch Muslim League